തൃശൂർ : വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിംലീഗിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗം ഡോ.എം.കെ മുനീർ. വഖഫ് നിയമനത്തിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംലീഗ് രാഷ്ട്രീയപാർട്ടിയാണോ മത സംഘടനയാണോ എന്ന് വ്യക്തമാക്കണമെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്നാൽ പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോയെന്ന് ആദ്യം മറുപടി പറയട്ടെ. വഖഫ് പി.എസ്.സി നിയമനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ പിണറായിയുടെ ഉറക്കം കെടുത്തുന്ന പ്രസ്ഥാനമായി മുസ്ലിംലീഗ് മാറും. ഇതിന്റെ ഭാഗമായാണ് കലക്ടറേറ്റ് മാർച്ചുകൾ. ഇതിന് പിന്നാലെ രാപകൽ സമരവും സെക്രട്ടറിയേറ്റ് മാർച്ചടക്കമുള്ള സമരങ്ങളുടെ പൂരമാണ് വരാനിരിക്കുന്നതെന്ന് മുനീർ പറഞ്ഞു. വഖഫ് പ്രശ്നത്തിൽ നിഷ്കളങ്കരായ മതപണ്ഡിതരെവരെ കബളിപ്പിക്കുന്ന നയമാണ് പിണറായി കൈകൊള്ളുന്നത്.
മതപണ്ഡിതരോട് വഖഫ് നിയമം മരവിപ്പിക്കുമെന്ന് പിണറായി, പാർട്ടി സമ്മേളനങ്ങളിൽ പറയുന്നത് വഖഫ് പി.എസ്.സി. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൗരത്വ ബില്ലിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുണ്ട്. എന്നാൽ സമരം ചെയ്ത സമസ്ത-മുസ്ലിംലീഗ് പ്രവർത്തകരെ വലിയ തുക പിഴപ്പിച്ചാണ് പൊലീസ് വിടുന്നത്. അങ്ങിനെ നിയമ സഭയിലും പുറത്തും കള്ളം പറയുകയാണ് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നമുഖ്യമന്ത്രി. ആർ.എസ്.എസ് കേരളത്തിനകത്ത് മാത്രമല്ല, പൊലീസിലും വളരണമെന്ന് ആഗ്രഹിക്കുന്ന മുണ്ടുടുത്ത മോദിയായി പിണറായി അധ:പതിച്ചെന്ന് ഞങ്ങൾ വെറുതെ പറയുന്നതല്ല. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായി തരാതരം ബന്ധം സ്ഥാപിച്ചവരാണിപ്പോൾ മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമി ബന്ധത്തെകുറിച്ച് പറയുന്നത്. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും രണ്ടിനെയും ഒരുപോലെ എതിർക്കാൻ മുസ്ലിംലീഗ് മുന്നിലുണ്ടാകും. എന്നാൽ വിശ്വാസി സമൂഹത്തെ ചേർത്തുപിടിക്കാൻ സി.പി.എമ്മിന്റെ പാർട്ടി തിട്ടൂരം മുസ്ലിംലീഗിന് ആവശ്യമില്ല. ഈ നിയമസഭക്കകത്തും പുറത്തും മുസ്ലിംലീഗ് വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യും. മുസ്ലീം ലീഗിനെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തുന്ന കോടിയേരി, കേരളത്തിൽ സവർക്കറുടെയും ഗോൾവാർക്കാരുടെയും പ്രതിരൂപമായി മാറുകയാണെന്ന് മുനീർ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, കെ.എസ് ഹംസ, പി.എം സാദിഖലി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ട്രഷറര്‍ എം.പി കുഞ്ഞിക്കോയതങ്ങള്‍ പ്രസംഗിച്ചു.
പടിഞ്ഞാറേ കോട്ടയിലെ നേതാജി ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ട്രഷറര്‍ എം.പി. കുഞ്ഞിക്കോയ തങ്ങള്‍ ഭാരവാഹികളായ ആര്‍ വി അബ്ദുല്‍ റഹീം, എ എസ് എം അസ്ഗറലി തങ്ങള്‍, കെ എ ഹാറൂണ്‍ റഷീദ്, എം എ റഷീദ്, പി കെ ഷാഹുല്‍ ഹമീദ്, വി എം മുഹമ്മദ് ഗസാലി, പി കെ മുഹമ്മദ്, ആര്‍ പി ബഷീര്‍, ഉസ്മാന്‍ കല്ലാട്ടയില്‍, അസീസ് താണിപ്പാടം, ഐ ഐ അബ്ദുല്‍ മജീദ്, എം വി സുലൈമാന്‍, ഗഫൂര്‍ കടങ്ങോട്, സി എ ജാഫര്‍ സാദിഖ്, സി എ അബ്ദുട്ടി ഹാജി, പി എ ഷാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.
നിയോജകമണ്ഡലം ഭാരവാഹികളായ പി എ അബ്ദുല്‍ സലാം, ടി കെ സൈതലവി, സെലക്ട് മുഹമ്മദ്, എന്‍ ഹംസ, ലത്തീഫ് പാലയൂര്‍, ആര്‍ എ അബ്ദുല്‍ മനാഫ്, ഷെരീഫ് ചിറക്കല്‍, സി കെ അഷ്‌റഫ് അലി, കെഎ ഷൗക്കത്തലി, എസ് എ സിദ്ദിഖ്, പി കെ ഹംസ, യൂസഫ് പടിയത്ത്, നൗഷാദ് മാമ്പ്ര, മീരാസ വെട്ടുക്കല്‍, ചെമ്പന്‍ ഹംസ, കെ റിയാസുദ്ധീന്‍, അബ്ദുള്ള കാട്ടൂര്‍, ആര്‍ കെ മുഹമ്മദ്, സുല്‍ത്താന്‍ ബാബു, പി ജെ ജെഫീഖ്, പോഷക സംഘടന നേതാക്കളായ ജലീല്‍ വലിയകത്ത്, എ എം സനൗഫല്‍, നൗഷാദ് തെരുവത്ത്, ആരിഫ് പാലയൂര്‍, വിപി മന്‍സൂര്‍ അലി, സി വി സുബ്രഹ്മണ്യന്‍ സി മുഹമ്മദലി, ആര്‍ എസ് മുഹമ്മദ് മോന്‍, ആര്‍ ഒ ബക്കര്‍, ത്വയ്യിബ് ചേറ്റുവ നേതൃത്വം നല്‍കി