Saturday, November 23, 2024

വർഗ്ഗീയ-തീവ്രവാദ ശക്തികളുടെ ശ്രദ്ധ ജനങ്ങളുടെ ഐക്യം തകർക്കുന്നതിലാണെന്ന് കെ.വി അബ്ദുൽ ഖാദർ

ചാവക്കാട്: വർഗ്ഗീയ-തീവ്രവാദ ശക്തികൾക്ക് ജനങ്ങളുടെ ഐക്യം തകർക്കുന്നതിൽ മാത്രമാണ് ശ്രദ്ധയെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും  മുൻ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു. സി.പി.എം ചാവക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നയങ്ങൾ വർഗ്ഗീയ തീവ്രവാദ ശക്തികൾക്കില്ലെന്നും അബ്ദുൽ ഖാദർ പറഞ്ഞു. ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പി തെെപ്പറമ്പിൽ, ടി.എസ് ദാസൻ,
ബുഷറ ലത്തീഫ്  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments