Thursday, April 3, 2025

എടക്കഴിയൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയപാത എടക്കഴിയൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. അകലാട് ഒറ്റയിനി സ്വദേശിനി ആണ്ടേങ്ങാട്ട് പീടികയിൽ സഫൂറക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 7.10 ഓടെ എടക്കഴിയൂർ നാലാംകല്ലിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ  അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments