കൊടുങ്ങല്ലൂർ: എറിയാട് മാടവനയിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.
കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം കൈപ്പോത്ത് കറുപ്പക്കുട്ടിയുടെ മകൻ സിദ്ധാർത്ഥ (42) നാണ് മരിച്ചത്. മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് വർഷങ്ങളായി ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ദിവസമായി ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽവാസികളാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.