Friday, September 20, 2024

ചാവക്കാട് എടക്കഴിയൂരിൽ ബൈക്ക് അപകടം; രണ്ടു യുവാക്കൾക്ക് പരിക്കേറ്റു

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത എടക്കഴിയൂരിൽ ബൈക്ക് അപകടം. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ചാവക്കാട് പുന്ന സ്വദേശികളായ അജ്മൽ (18), നിഷ്മൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഏഴുമണിയോടെ എടക്കഴിയൂർ സ്കൂൾ പരിസരത്തു വച്ചായിരുന്നു അപകടം. പരിക്കേറ്റ രണ്ടു പേരെയും എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments