വടക്കേക്കാട്: നിയന്ത്രണം വിട്ട കാര്‍ കുരിശുപളളിയിലേക്ക് ഇടിച്ച് കയറി. വൈലത്തൂര്‍ നായരങ്ങാടി വളവിലെ കുരിശ് പള്ളിയിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തില്‍ അര്‍ക്കും പരിക്കില്ല. കൂരിശുപള്ളിയിലെ ഭണ്ഡാരവും കൊടിമരവും തകര്‍ന്നു. മുന്നാറില്‍ നിന്ന് വരുന്ന കോഴിക്കോട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.