Wednesday, February 25, 2026

പരാതി നൽകാനെത്തിയ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ മരിച്ചു

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാനെത്തിയ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു. മതിലകം സി.കെ വളവിൽ പുതിയവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്. വൈകീട്ട് ആരായോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് മുംതാസിനെതിരെ പരാതിയുമായി മരുമകൾ നിസ്മ മതിലകം സ്റ്റേഷനിൽ എത്തിയിരുന്നു. ഈ സമയത്ത് തന്നെ മുംതാസും നിസ്മക്കെതിരെ പരാതിയുമായി എത്തി. ഇരുവരെയും ഇരുത്തി സംസാരിക്കുന്നതിനിടെ മുംതാസ് കസേരയിൽ നിന്നും കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments