Friday, September 20, 2024

അകലാട് മൂന്നൈനിയിൽ ബൈക്ക് ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടയിൽ കാൽ നടയാത്രികനെ ബൈക്കിടിച്ചു. ബൈക്ക് മറിഞ്ഞ് യാത്രികനും പരിക്കേറ്റു. കാൽനടയാത്രികൻ മൂന്നൈനി സ്വദേശി കൊട്ടിലിൽ അബു (80), ബൈക്ക് യാത്രികൻ കുരുക്കളകത്ത് കാദർ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 നായിരുന്നു അപകടം. പരിക്കേറ്റവരെ അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് വി കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തലയ്ക്കു സാരമായി പരിക്കേറ്റ അബുവിനെ പിന്നീട് തൃശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments