ചാവക്കാട്: ഒരുമനയൂരിൽ തെരുവുനായ്ക്കളുടെ ആക്രമണം. വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരിക്കെ രണ്ടു കുട്ടികൾക്ക് കടിയേറ്റു. ഒരുമനയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ വേളു വീട്ടിൽ സുബീഷിന്റെ മകൻ ഒരു വയസുള്ള ദൈവിക്, കൂട്ടിന്റകായിൽ അലിക്കുട്ടിയുടെ മകൾ ആറു വയസ്സുകാരി മർയം എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.