Wednesday, April 2, 2025

സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂർ: സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തമിഴ്‌നാട് ഡിണ്ടികല്‍ അരശനം പട്ടി ആനന്ദനെ(42)യാണ് തൃശൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍ കോടതി ശിക്ഷിച്ചത്. 2017 ല്‍ എരുമപ്പെട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
        2017 ഫെബ്രുവരി 26 ന് ഉച്ചക്ക് 1.30ന് കിരാലൂര്‍ ഐക്യനഗര്‍ കോളനിയിലുള്ള വാടക വീട്ടില്‍ വെച്ചാണ് തന്റെ മൂന്ന് വയസുള്ള മരുതുപാണ്ഡ്യ എന്ന ആണ്‍കുട്ടിയെ ഇയാൾ നിലത്തടിച്ച് കൊലപ്പെടുത്തിയത്. കാലില്‍ പിടിച്ച് പൊക്കി തല തറയില്‍ അടിച്ചതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. അന്നത്തെ എരുമപ്പെട്ടി എസ്.ഐ കെ.വി വനില്‍ കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ മേനോന്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
              തുടര്‍ന്ന് കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സി.ആര്‍ സന്തോഷാണ് കേസ് പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ.ബി സുനില്‍ കുമാര്‍, അഡ്വ. ലിജി മധു എന്നിവരാണ് കേസ് വാദിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments