Friday, November 22, 2024

ഗുരുവായൂരിലെ ഡ്രൈനേജ് ഫൂട്ട്പാത്ത് ഉദ്ഘാടന ചടങ്ങ് ബി.ജെ.പി ബഹിഷ്കരിച്ചു

ഗുരുവായൂർ: കേന്ദ്ര സർക്കാറിൻ്റെ അമൃത് പദ്ധതിയിൽ നിർമ്മിച്ച ഡ്രൈനേജ്  ഫൂട്ട്പാത്തിൻ്റെ ഉദ്ഘാടന ചടങ്ങ് ബി.ജെ.പി ബഹിഷ്കരിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായതിനാൽ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിക്കണമെന്ന ബി.ജെ.പി കൗൺസിലർമാരുടെ അഭിപ്രായം നഗരസഭ തള്ളികളഞ്ഞതായും കേന്ദ്ര സർക്കാറിനെ അപമാനിച്ചതായും ബി.ജെ.പി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചണ് ബി.ജെ.പി കൗസിലർമാരടക്കമുള്ളവർ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്.


       കേന്ദ്ര സർക്കാർ മുഴുവൻ തുകയും ഗ്രാന്റായി നൽകിയ പദ്ധതിയിലുൾപ്പെടുത്തി പടിഞ്ഞാറെ നടയിൽ പണിതീർത്ത് ഉദ്ഘാടനം ചെയ്ത അമിനിറ്റി സെൻ്റർ ഇതുവരെയും തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഗുരുവായൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക തുറന്നുകൊടുക്കൽ നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു.
              മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അനിൽ മഞ്ചറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ശോഭ ഹരി നാരായണൻ സംസാരിച്ചു. ജ്യോതി രവിന്ദ്രനാഥ്, ടി.വി വാസുദേവൻ പ്രദീപ് പണിക്കശ്ശേരി, നിഥിൻ വാഴപ്പിള്ളി, എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments