ചാവക്കാട്: നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപനത്തെതുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ റദ്ദാക്കി. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനായി ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ചെയർമാനായി കഴിഞ്ഞ ദിവസം സംഘാടക സമിതി രൂപീകരിച്ചിരുന്നു. രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫെസ്റ്റിവൽ ഒഴിവാക്കാതെ നിർവാഹമില്ലെന്ന് ചെയർപേഴ്സൺ ഷീജാ പ്രശാന്ത് അറിയിച്ചു.