Thursday, November 21, 2024

അക്ഷരങ്ങളെ സ്‌നേഹിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ മാതൃക – ഇ.ടി. ടൈസൺ

പൊന്നാനി: എഴുത്തിനൊപ്പം അക്ഷരങ്ങളെയും സ്‌നേഹിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ മലയാളികൾ മാതൃകയാണെന്ന് ഇ.ടി. ടൈസൺ എം.എൽ.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ വെളിയങ്കോട് എം.ടി.എം. കോളേജിൽ നടത്തിയ ‘അക്ഷരാദരം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. എഴുത്തുകാരും മാധ്യമ പ്രവർത്തകരും സമൂഹത്തിന്റെ ചാലകശക്തികളാണ്. മുഖം നോക്കാതെ നിർഭയമായി എഴുതുമ്പോഴാണ് യഥാർഥ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. അക്ഷരാദരം പുരസ്‌കാരം ഇ.ടി. ടൈസൺ എം.എൽ.എയിൽനിന്ന് ‘മാതൃഭൂമി’ എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി. ചടങ്ങിൽ മറ്റു മാധ്യമ പ്രവർത്തകർ, എഴുത്തുകാർ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ നസീബ അസീസ് മുഖ്യാതിഥിയായി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സമീറ ഇളയോടത്ത്, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ്‌, എൻ. മൂസക്കുട്ടി, ഡോ. അബ്‌ദുൽഅസീസ്, സെയ്‌ത്‌ പുഴക്കര, ഫൈസൽ ബാവ, പ്രഗിലേഷ്, ശുഹൈബ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments