ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ഒരു കുടുംബത്തിലെ രണ്ടു പേർ ഒമിക്രോൺ നിരീക്ഷണത്തിൽ. മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന വീട്ടിലെ സ്ത്രീക്കും പുരുഷനുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സ്ത്രീയുടെ ഭർത്താവിന് നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയരാക്കിയത്. ആർ.ടി.പി.സി.ആർ പരിശോധനയിൽ രണ്ടു പേർക്കും പോസിറ്റീവ് കണ്ടെത്തിയതോടെ ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ ഒമിക്രോൺ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഭയം വേണ്ട …. ജാഗ്രത മതി….