ചാവക്കാട്: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വാട്ടര്‍ എ.ടി.എമ്മുകള്‍ നാടിന് സമര്‍പ്പിച്ചു. എന്‍.കെ അക്ബര്‍ എം.എല്‍.എ വാട്ടര്‍ എ.ടി.എമ്മുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ പി.പി റിഷ്മ റിപ്പോര്‍ട്ട് അവതരിപ്പച്ചു. പദ്ധതി പ്രകാരം 17,40,000 രൂപ വകയിരുത്തി 2 വാട്ടര്‍ എ.ടി.എമ്മുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭ ഓഫീസ് കെട്ടിടത്തിന് മുന്‍വശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമാണ് എ.ടി.എമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു രൂപക്ക് ഒരു ലിറ്ററും 5 രൂപക്ക് 5 ലിറ്ററും വെള്ളം ലഭിക്കുന്ന വിധത്തില്‍ 2 കൗണ്ടറുകളാണ് എ.ടി.എമ്മിലുള്ളത്.
നാഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാഹിന സലീം, പി.എസ് അബ്ദുല്‍ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ എം.ആര്‍ രാധാകൃഷ്ണന്‍, ഫൈസല്‍ കാനാമ്പുള്ളി, നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.