ഗുരുവായൂർ: മമ്മിയൂരിൽ അതിരുദ്ര മഹായജ്ഞത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിനും ദേശീയ സെമിനാറിനും തുടക്കമായി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചായിരുന്നു സമാരംഭം.
സമ്മേളനോദ്ഘാടനം ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. ദേശീയ സെമിനാർ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അതിരുദ്ര മഹായജ്ഞം തിങ്കളാഴ്ച തുടങ്ങും.
ദേവസ്വം ഏർപ്പെടുത്തിയ വേദപണ്ഡിത പുരസ്‌ക്കാരം നാറാത്ത് രവീന്ദ്രൻ നമ്പൂതിരി , സംസ്‌കൃത പുരസ്‌ക്കാരം വി. രാമകൃഷ്ണഭട്ട്, ക്ഷേത്രകല പുരസ്‌ക്കാരം മാങ്ങോട് അപ്പുണ്ണി തരകൻ എന്നിവർ ഏറ്റുവാങ്ങി. 10,000രൂപയും പ്രശസ്തി പത്രവുമ ടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം. 11 പേർക്ക് 10000 രൂപ വീതമുള്ള ചികിത്സാധനസഹായ വിതരണവുമുണ്ടായി. അതിരുദ്ര പ്രമോവീഡിയോ പ്രവർത്തകരായ അഭിനന്ദ് ബാബു, ദേവനന്ദ രാജേഷ് മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.