Saturday, November 23, 2024

ദേവസ്വത്തിൽ നിന്നും വിരമിച്ചവർക്ക് മെഡിസെപ്പ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ

ഗുരുവായൂർ: ദേവസ്വത്തിൽ നിന്നും വിരമിച്ചവർക്ക് സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ മാതൃകയിൽ മെഡിസെപ്പ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡണ്ട് എം.കെ നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. 80 വയസ്സു പിന്നിട്ട കുഞ്ഞ് വേലായുധൻനായർ ചടങ്ങിൽ ആദരിച്ചു. കെ.വി രാധാകൃഷ്ണ വാര്യർ, ടി.എസ് ശിവദാസൻ, വി ബാലകൃഷ്ണൻ നായർ, ശിവദാസൻ മൂത്തേടത്ത്, പി ഉണ്ണികൃഷ്ണൻ , അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments