Friday, September 20, 2024

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേശ പൊങ്കാല ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേശ പൊങ്കാല ഭക്തിസാന്ദ്രമായി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി. മേല്‍ശാന്തി കണ്ടീരകത്ത് ഭാസ്‌ക്കരന്‍ തിരുമേനി അഗ്‌നി തെളിയിച്ചു. കോട്ടപ്പടി സന്തോഷ് മാരാരുടെ പരിശവാദ്യ അകമ്പടിയോടെ പൂജാക്രമങ്ങള്‍ പൂര്‍ത്തിയാക്കി തയ്യാറാക്കിയ പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. നേരത്തെ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി നിറപറ സമർപ്പണവും നിർവഹിച്ചു. നവനീത് നമ്പൂതിരി, വിവേക് നമ്പൂതിരി എന്നിവർ തുടർ പൂജാവിധികൾക്ക് സഹകാർമ്മികരായി. കോട്ടപ്പടി സന്തോഷ് മാരാരുടെ പരിശവാദ്യ അകമ്പടിയോടെ പൂജാക്രമങ്ങൾ പൂർത്തിയാക്കി തയ്യാറാക്കിയ പൊങ്കാല നിവേദ്യം ഭക്തർക്ക് പ്രസാദമായി വിതരണവും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രപരിസരത്ത് മാത്രമായി ഒരുക്കിയാണ് പൊങ്കാല സമർപ്പണം നടത്തിയത്. പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, ബിന്ദു നാരായണൻ, ശിവൻകണിച്ചാടത്ത്, ജ്യോതിദാസ് ഗുരുവായൂർ, ഹരി പെരുവഴികാട്ടിൽ, പി ഹരിനാരായണൻ, രാജേഷ് കൂടത്തിങ്കൽ, പി രാഘവൻ നായർ, വിജയകുമാർ അകമ്പടി, അർച്ചനാരമേശ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments