ചാവക്കാട്: ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്വീകരണം നൽകി. പുന്ന ക്ഷേത്രത്തിലെയും തന്ത്രിയാണ് അദ്ദേഹം. ശ്രീ പുനർജ്ജനി ഗൾഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ച ക്ഷേത്രം ഓഫീസിന്റെ സമർപ്പണ ചടങ്ങ് തന്ത്രി നിർവ്വഹിച്ചു. താലങ്ങളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ പുന്ന സെന്ററിൽ നിന്നും തന്ത്രിയെ ഭക്തജനങ്ങൾ ആനയിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി യതീന്ദ്രദാസ്, രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്, സെക്രട്ടറി എം.ബി സുധീർ, എം.ടി ബാബു, ഇ.വി ശശി, പുനർജ്ജനി ഗൾഫ് കമ്മിറ്റി ഭാരവാഹികളായ വി.എസ് മണികണ്ഠൻ, ടി.ബി ഹരീഷ്, തോട്ടു പുറത്ത് ദാസൻ, എ.സി ബിനിൽ, കെ ബേബി, പി വിനോദ്, വി പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.