Friday, September 20, 2024

ഗായകന്‍ പി ജയചന്ദ്രനെ ഗുരുവായൂര്‍ ദേവസ്വം ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച പ്രശസ്ത ഗായകന്‍ പി ജയചന്ദ്രനെ ഗുരുവായൂര്‍ ദേവസ്വം ആദരിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് ക്ഷണിച്ചാണ് ദേവസ്വം ആദരവ് നല്‍കിയത്. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് ഉപഹാരവും ദേവസ്വം ഡയറിയും സമ്മാനിച്ചു. ഭരണ സമിതി അംഗം ഇ.പി.ആര്‍ വേശാല കുചേലന്റെ കുടില്‍ എന്ന തന്റെ കവിതാ സമാഹാരം ജയചന്ദ്രന് നല്‍കി. ദേവസ്വം നല്‍കിയ ആദരവിന് പി ജയചന്ദ്രന്‍ നന്ദി അറിയിച്ചു. വ്യാഴാഴ്ച ജെ.സി.ഡാനിയേല്‍ പുരസ്‌കാരം വാങ്ങാന്‍ പോകുന്നതിന് മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയാണ് ഭാവഗായകന്‍ ഗുരുവായൂരിലെത്തിയത്. ഭരണ സമിതി അംഗങ്ങളായ എ.വി പ്രശാന്ത്, ഇ.പി.ആര്‍ വേശാല, അഡ്വ.കെ.വി മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, ഡി.എ. പി മനോജ് കുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments