ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തൃശൂർ ജില്ലാ മുൻ പ്രസിഡണ്ടുമായ ഡോ. എം. ജയപ്രകാശിന്റെ നിര്യാണത്തിൽ ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കെ.വി.വി.ഇ.എസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡന്റ് കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, പി. എസ് അക്ബർ, എ.എസ് രാജൻ, ആർ.എസ് ഹമീദ്, ഇ.എ ഷിബു, ഫാദിയ ഷെഹീർ എന്നിവർ സംസാരിച്ചു.