Saturday, November 23, 2024

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഡോ.എം ജയപ്രകാശ് അന്തരിച്ചു

തൃശൂർ: വ്യാപാരി സംഘടനാ നേതാവും എഴുത്തുകാരനും സാമൂഹ്യ സാംസ്കാരിക പൊതുരംഗത്ത് സജീവമായിരുന്ന ഡോ.എം ജയപ്രകാശ് (72) അന്തരിച്ചു. ചികിൽസയിലിരിക്കെയാണ് അന്ത്യം. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തുവെച്ചു. അനേകം ലേഖനങ്ങളും ചെറുകഥകളും കവിതകളും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍കൂടി പുറത്തുവന്നിട്ടുണ്ട്. തൃശൂരില്‍ പല വാണിജ്യവ്യവസായ സ്ഥാപനങ്ങളുടെയും മേധാവിയായി പ്രവര്‍ത്തനം തുടരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യുവജന വിഭാഗത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. 1984ലെ പൊതുതിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോകസഭാമണ്ഡലത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ച ജയപ്രകാശ്, ഇപ്പോള്‍ അഖിലേന്ത്യാ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ സെക്രട്ടറിയാണ്.വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തുവെച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ അനേകം ലേഖനങ്ങളും ചെറുകഥകളും കവിതകളും എഴുതിയിട്ടുണ്ട്. മികച്ച സംഘാടകനുള്ള സി.എം. ജോര്‍ജ്ജ് പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments