Thursday, April 3, 2025

മന്നലാംകുന്ന് കിണർ ബീച്ചിലെ കാറ്റാടി മരത്തിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ

പുന്നയൂർക്കുളം: മന്നലാംകുന്ന് കിണർ ബീച്ചിലെ കാറ്റാടി മരത്തിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മന്ദലാംകുന്ന് കിണറിനടുത്ത് മാളിയേക്കൽ വീട്ടിൽ സെയ്തുവിന്റെ മകൻ ഹസൈനെ(52)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. മന്ദലാംകുന്ന്, അണ്ടത്തോട് മേഖലയിൽ ചായക്കച്ചവടം നടത്തിവരികയായിരുന്നു ഹുസൈൻ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സൈഫുന്നീസയാണ് ഹുസൈന്റെ ഭാര്യ. അഖിൽ, അദ്നാൻ അഫ്ന എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments