ചാവക്കാട്: പുത്തന്‍കടപ്പുറത്തെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന ആരോഗ്യ ഉപകേന്ദ്രം ‘ബാപ്പു സെയ്ദ് സ്മാരക ഹെല്‍ത്ത് സെന്റര്‍’ എന്ന് നാമകരണം ചെയ്ത് തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ ഷീജ പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് മന്ത്രി വീണ ജോര്‍ജ്ജ് ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 19 ലക്ഷം രൂപ വകയിരുത്തിയാണ് ഹെല്‍ത്ത് സെന്റര്‍ നഗരസഭ പുനര്‍നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ എൻ.കെ അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്ക്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാഹിന സലീം, പി.എസ് അബ്ദുള്‍ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, കൗണ്‍സിലര്‍ എം.ആര്‍ രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.