Sunday, January 11, 2026

ഗുരുവായൂർ ക്ഷേത്രത്തില്‍ ഇപ്പോഴും ജാതിവിവേചനം നില നില്‍ക്കുന്നുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇപ്പോഴും ജാതിവിവേചനം നില നില്‍ക്കുന്നുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി മോഹന്‍ദാസ്.  ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ചരിത്ര സെമിനാറിന്റേയും വിവിധ പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് സാക്ഷിയായ പി ചിത്രന്‍ നമ്പൂതിരിപ്പാടിനെ ചടങ്ങില്‍ ആദരിച്ചു. പ്രെഫ. എം.എം നാരായണന്‍ സെമിനാറില്‍ മോഡറേറ്ററായി. ഡോ. പി.വി കൃഷ്ണന്‍ നായര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ , ഭരണസമിതിയംഗങ്ങളായ എ.വി പ്രശാന്ത്, ഇ.പി.ആര്‍ വേശാല, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments