Friday, April 4, 2025

ആലപ്പുഴയിൽ വെട്ടേറ്റ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ മരിച്ചു; പിന്നിൽ ആർ.എസ്.എസ് എന്ന് എസ്.ഡി.പി.ഐ

ആലപ്പുഴ: വെട്ടേറ്റ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ മരിച്ചു. പിന്നിൽ ആർ.എസ്.എസ് എന്ന് എസ്.ഡി.പി.ഐ. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ.എസ് ഷാന് വെട്ടേറ്റത്. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഷാനെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കാറിലെത്തിയ ആക്രമിസംഘം പിന്നില്‍നിന്ന് ഇടിച്ചു വീഴ്ത്തുകയും റോഡിലേക്ക് തെറിച്ചുവീണ അദ്ദേഹത്തെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തുരുതുരാ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തലയ്ക്കും ഇരുകൈകള്‍ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ നില അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

updating …..

RELATED ARTICLES
- Advertisment -

Most Popular

Recent Comments