പേരാമംഗലം: 12 വയസ്സുകാരിയുടെ തലവേദന മാറ്റുന്നതിനുള്ള ചികിത്സക്കിടെ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പോട്ടോർ വെള്ള റോഡ് തെക്കേ കവറത്തോട് ഗോപിനാഥനെ (ഗോപി സ്വാമി-50) പേരാമംഗലം എസ്.ഐ. അനുദാസ്. കെ. അറസ്റ്റ് ചെയ്തു.
2020 ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതി ഗോപിനാഥന് യൂസ്ഡ് കാറുകൾ വാങ്ങി മറിച്ച് കച്ചവടം നടത്തുന്ന ജോലിയാണ് കൂടാതെ പാരമ്പര്യമായി നാട്ടിൽ പൂജകൾ ചെയ്യുകയും, ഏലസ്സുകൾ ഉണ്ടാക്കിക്കൊടുക്കുകയും, നാഡീ ചികിത്സ, ഉഴിച്ചിൽ എന്നിവ നടത്തുകയും ചെയ്യുന്നയാളുമാണ്.
2020 ഫെബ്രുവരി മാസത്തിൽ ഇരയായ പെൺകുട്ടിയുടെ അമ്മയുടെ തലവേദനക്ക് നാഡീ ചികിത്സ ചെയ്യാൻ വന്ന പ്രതി ഇരയുടെ കുടുംബവുമായി പെട്ടെന്ന് തന്നെ ചങ്ങാത്തം സ്ഥാപിക്കുകയും,
അമ്മയുടെ അസുഖത്തിനുള്ള ചികിത്സ നടത്തുന്നതിനിടെ മകൾക്കും ഇടക്കിടെ തലവേദന വരാറുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇരയെ ചികിത്സിക്കുമ്പോഴാണ് ലൈംഗികാതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അടുത്തിടെ മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ സംശയം തോന്നിയ വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ ആണ് വിവരങ്ങൾ പുറത്ത് വന്നത്.
പ്രതി ഗോപിനാഥൻ തമിഴ്നാട് ഉൾപ്പടെ പലസ്ഥലങ്ങളിലും പൂജകളും വ്യാജ ചികിത്സയും നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പേരാമംഗലം ഇൻസ്പെക്ടർ അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. അനുദാസ്.കെ,
സീനിയർ സി.പി.ഒ. സുധീർ ,
സി.പി. ഒമാരായ രജിത്ത്, സാജൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.