Thursday, September 19, 2024

നസീർ സ്മാരക ട്രസ്റ്റ്‌ ഫുട്ബോൾ ടൂർണമെന്റ്: സ്കിൽ ഗ്രൂപ്പ്‌ അണ്ടത്തോട് ജേതാക്കൾ

പുന്നയൂർക്കുളം: അണ്ടത്തോട് നസീർ സ്മാരക ട്രസ്റ്റ് ജിസിസി കമ്മിറ്റി സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ജേതാക്കളായി. ഹസാർഡിയൻസ് കുമാരൻപടി രണ്ടാം സ്ഥാനം നേടി. അകലാട് മൂന്നൈനി ടറഫിൽ സംഘടിപ്പിച്ച ടൂർണമെന്റ് സിപിഎം നേതാവ് എം ബാലാജി ഉദ്ഘാടനം നിർവഹിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ തീരദേശ മേഖലയിലെ പ്രധാന ക്ലബ്ബുകളായ സാം, ഗ്രാമസ്വരം, സ്കിൽ ഗ്രൂപ്പ്, ആർക്കോൺസ്, പ്രോഗ്രസ്സ്, ഫ്രണ്ട്സ് ഓഫ് പാപ്പാളി, ഹസാർഡിയൻസ്, ഇന്റർസിറ്റി എന്നീ എട്ട് ടീമുകളെ അണിനിരത്തിയാണ് മത്സരം സംഘടിപ്പിച്ചത്.
ഫൈനലിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് സ്കിൽ ഗ്രൂപ്പിന്റെ വിജയം. മികച്ച കളിക്കാരനായി സ്കിൽ ഗ്രൂപ്പിന്റെ ഷംസീറിനെയും മികച്ച ഗോൾ കീപ്പറായി നിധിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിനു നസീർ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി സി.എച്ച്. നൗഫൽ, ട്രഷറർ പി.പി. നൗഫൽ മറ്റു ഭാരവാഹികളായ വാരിസ് വടക്കൂട്ട്, നവാസ് ഐനിക്കൽ, അബൂബക്കർ, ഷെമീർ, നൗഷാദ്, സലീം, ഷിനോദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments