ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് വെള്ളിയാഴ്ച അടയ്ക്കും. ബദൽ ഗതാഗതം സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായി.
തൃശ്ശൂരിൽ നിന്നുള്ള വലിയ വാഹനങ്ങൾ ചൊവ്വല്ലൂർപ്പടി തിരിവിൽനിന്ന് ചിറ്റാട്ടുകര-പാവറട്ടി വഴി പഞ്ചാരമുക്കിലൂടെ ഗുരുവായൂരിലേക്ക് എത്തണം. തൃശ്ശൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ് അടക്കം ചൂണ്ടലിൽനിന്ന് തിരിയാതെ കുന്നംകുളം വഴിയും ഗുരുവായൂരിലേക്ക് എത്താം.
ശബരിമല തീർഥാടകവാഹനങ്ങളും കുന്നംകുളം വഴിയാണ് ഗുരുവായൂരിലേക്ക് വരേണ്ടത്. തൃശ്ശൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ മേൽപ്പാലം നിർമിക്കുന്ന റെയിൽവേ ക്രോസിനു കിഴക്കുഭാഗത്തായി (ബാലകൃഷ്ണ തിയേറ്ററിനു മുന്നിൽ) ആളെയിറക്കി മടങ്ങിപ്പോകണം. തിരിച്ച് തൃശ്ശൂരിലേക്ക് യാത്രക്കാരെ കയറ്റിപ്പോകേണ്ടതും ഇവിടെ നിന്നുതന്നെയാണ്. തൃശ്ശൂരിൽനിന്ന് ഗുരുവായൂരിലേക്കുള്ള ബസുകൾക്ക് വേണമെങ്കിൽ കുന്നംകുളം വഴിയും വരാം. വാഹനങ്ങൾക്ക് തിരിച്ച് തൃശ്ശൂർ ഭാഗത്തേയ്ക്കുപോകാൻ മമ്മിയൂർ ജങ്ഷൻ വഴി കുന്നംകുളം റോഡിലൂടെ ചാട്ടുകുളം-തൈക്കാട് റോഡിലൂടെ തൃശ്ശൂർ മെയിൻ റോഡിലേക്ക് കടക്കാം. ദിശാസൂചികകൾ അതതു സ്ഥലങ്ങളിൽ സ്ഥാപിക്കും.