Friday, February 27, 2026

കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച സംഭവം: മൂന്നു പേർ അറസ്റ്റിൽ

ചാലക്കുടി: തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നു പേരെ കൊരട്ടി പോലീസ് അറെസ്റ്റ്‌ ചെയ്തു. മുല്ലശ്ശേരി സ്വദേശി രായംമരക്കാർ വീട് മുഹമ്മദ് സാഹിർ, മുല്ലശ്ശേരി, രായംമരക്കാർ വീട്, മുഹമ്മദ് സാലി, മുല്ലശ്ശേരി, തച്ചപ്പിള്ളി വീട്, മിഥുൻ എന്നിവരെയാണ് കൊരട്ടി എസ്.എച്ച്.ഒ – ബി കെ അരുൺ അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്.പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുക്കാത്തതു സംബന്ധിച്ച് ചിറങ്ങര ദേശീയ പാത മുതൽ ബസ്സുകാരുമായി തർക്കം ഉണ്ടാവുകയും പ്രതികൾ കൈയ്യിലുണ്ടായിരുന്ന ശീതള പാനീയം ബസ്സിലെ ഡ്രൈവരുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യാത്രക്കാരുടെ ദേഹത്തേക്കും ഇത് തെറിച്ചു വീണു. മുരിങ്ങൂർ ലത്തീൻ പള്ളിക്കു സമീപം വച്ച് പ്രതികൾ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിക്കുകയുമായിരുന്നുവത്രെ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments