Friday, November 22, 2024

വൃക്കയിലെ കല്ലിന് ചികിത്സക്ക് ക്ലെയിം നിഷേധിച്ചു; 32,638 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി വിധി

തൃശൂർ: വൃക്കയിലെ കല്ലിന് ചികിത്സ നടത്തിയതിൻ്റെ ക്ലെയിം നിഷേധിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ആൻ്റോ പൂത്തോക്കാരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ ഡിവിഷണൽ ഓഫീസിലെ മാനേജർക്കെതിരെ വിധിയായത്. ആൻ്റോ പൂത്തോക്കാരൻ . ഇൻഷുറൻസ് കാലപരിധിയിൽ വൃക്കയിലെ കല്ലിന് തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി യിരുന്നു. ക്ലെയിം സമർപ്പിച്ചുവെങ്കിലും അനുവദിക്കുകയുണ്ടായില്ല. നിലവിലുള്ള അസുഖങ്ങൾക്ക് പോളിസി ചേർന്ന് നാല് വർഷം കഴിഞ്ഞാൽ മാത്രമേ ക്ളെയിം അനുവദിക്കുകയുള്ളൂ എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ മുൻ വർഷങ്ങളിൽ ഇതേ അസുഖത്തിന് ക്ളെയിം അനുവദിച്ചത് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു മെമ്പർമാരായ ഡോ: കെ രാധാകൃഷ്ണൻ നായർ, ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തി ഹർജിക്കാരന് ക്ളെയിംപ്രകാരം 32,638 രൂപയും ആയതിന് 6% പലിശയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ ഏ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments