Sunday, January 11, 2026

ഹലാല്‍ വിവാദം ക്രിക്കറ്റിലും; ഇന്ത്യന്‍ ടീമിന് ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. ഭക്ഷണത്തില്‍ പന്നിയിറച്ചിയും ബീഫും ഏതെങ്കിലും രൂപത്തില്‍ കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായാണ് മെനു പുതുക്കല്‍. താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ മെനുവിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ബിസിസിഐക്കെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ബിസിസിഐ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബിജെപി നേതാവ് ഗൗരവ് ഗോയലടക്കമുള്ളവര്‍ ബിസിസിഐയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘ബിസിസിഐക്ക് ആരാണ് ഹലാല്‍ ഭക്ഷണത്തെ കുറിച്ച് തീരുമാനിക്കാന്‍ അവകാശം നല്‍കിയത്. നിങ്ങള്‍ക്ക് ഹലാല്‍ എന്താണെന്ന് പോലും അറിയില്ല. ഇത്തരമൊരു കാര്യം രാജ്യം ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി നേതാവ് ട്വീറ്റ് ചെയ്തു. ബിസിസിഐയുടെ തീരുമാനം പിന്‍വലിക്കണമെന്നും ഗൗരവ് ട്വീറ്റില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ആണ് ബിസിസിഐയുടെ സെക്രട്ടറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments