Friday, September 20, 2024

തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയഷൻ ഭാരവാഹികൾ: കെ.കെ രാധാകൃഷ്ണൻ പ്രസിഡണ്ട്, കെ.പി രാജു സെക്രട്ടറി

തൃശൂർ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയഷൻ 2021-23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി അഴീക്കോട് കോസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ.രാധാകൃഷ്ണനെയും സെക്രട്ടറിയായി ചേർപ്പ് പോലീസ് സ്റ്റേഷൻ അസി.സബ് ഇൻസ്പെക്ടർ കെ.പി.രാജുവിനെയും തെരഞ്ഞെടുത്തു. പുതുക്കാട് പോലീസ് എ.എസ്.ഐ സി.കെ.ബിനയൻ ആണ് ട്രഷറർ. ഇരിങ്ങാലക്കുട സൈബർ പൊലീസ് എസ്.ഐ ടി.എം കശ്യപൻ വൈസ് പ്രസിഡണ്ടും വരന്തരപ്പിള്ളി എ.എസ്.ഐ ജിജു കരുണാകരൻ ജോ.സെക്രട്ടറിയുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ആളൂർ പോലീസ് ഇൻസ്പെക്ടർ എം.ബി സിബിൻ, വലപ്പാട് എസ്.ഐ വി.പി.അരിസ്റ്റോട്ടിൽ, വെള്ളിക്കുളങ്ങര എസ്.ഐ എം.എ.ബേബി, ഇരിങ്ങാലക്കുട എസ്.ഐ പി.വി.ചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ടി.ആർ ബാബു, കൊടുങ്ങല്ലൂർ എ.എസ്.ഐ പി.കെ.ഉല്ലാസ് എന്നിവരെയും തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments