ചാവക്കാട്: ജനമൈത്രി പോലീസിന്റെ ഫുഡ് ബാങ്ക് പദ്ധതിയിലേക്ക് ഭക്ഷണം നൽകി നവദമ്പതികളുടെ മാതൃക. കടപ്പുറം വട്ടേക്കാട് ഏറച്ചം വീട്ടിൽ ഷെരീഫ് അബ്ദുൽ സലാം – ഹന ഷെറിൻ ദമ്പതികളാണ് വേറിട്ട മാതൃക തീർത്തത്. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജ് ഭക്ഷണം ഏറ്റുവാങ്ങി. എ.എസ്.ഐ വിനോദ്, അൻസാർ വട്ടേക്കാട്, ഷെഫീർ അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. ചാവക്കാട് നഗരത്തിലെത്തുന്ന അഗതികളും നിർധനരുമായവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് വിശപ്പു രഹിത ചാവക്കാട് പദ്ധതി.