Friday, September 20, 2024

പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തൃശൂരിൽ തുടക്കം

തൃശൂർ: തൃശൂർ സിറ്റിപോലീസും റോട്ടറി ക്ളബ്ബ് ഓഫ് ട്രിച്ചൂർ സെൻട്രലും സംയുക്തമായി സംഘടിപ്പിക്കുന്ന മൃദുഭാവേ 2021 എന്ന പേരിലുള്ള രണ്ടുദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സായുധസേന കോൺഫറൻസ് ഹാളിൽ കമ്മീഷണർ ആർ. ആദിത്യ ഉദ്ഘാടനം ചെയ്തു.

പരിശീലന പരിപാടികളിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വിഷയങ്ങളിലുള്ള പരിശീലന ക്ളാസ്സുകളിൽ പോലീസ് ഉദ്യോഗസ്ഥർക്കായി വിദഗ്ദരായ ഫാക്കൽറ്റികൾ പങ്കെടുത്ത് സംസാരിച്ചു.

ഡി.സി.ആർ.ബി തൃശൂർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ കെ.കെ സജീവ്, സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ എം.കെ ഗോപാലകൃഷ്ണൻ, ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ കെ.സി. സേതു എന്നിവരും ചടങ്ങിൽ സന്നിദ്ധരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments