ചാവക്കാട്: നവംബർ 21,22, തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുന്ന സി.പി.എം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സി.പി.എം തിരുവത്ര, മണത്തല, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (വ്യാഴം) മത്സ്യതൊഴിലാളി സെമിനാർ സംഘടിപ്പിക്കും. വൈകീട്ട് നാലുമണിക്ക് പുത്തൻകടപ്പുറം സെൻറിൽ നടക്കുന്ന സെമിനാർ മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു)സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.