Wednesday, February 25, 2026

കാഞ്ഞാണിയിൽ ബൈക്കിടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കാഞ്ഞാണി: കാഞ്ഞാണിയിൽ ബൈക്കിടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ആനക്കാട് കല്ലയിൽ പരേതനായ കുഞ്ഞി ശങ്കരൻ്റെ മകൾ ഉഷ (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കാഞ്ഞാണി പെരുമ്പുഴയിലാണ് അപകടം. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ പെരുമ്പുഴ പാടത്ത് പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലാണ് അമിത വേഗതയിൽ വന്നിരുന്ന ബൈക്ക് ഇടിച്ചത്. റോഡിലേക്ക് തെറിച്ച് തലയിടിച്ച് വീണ ഉഷയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments