Wednesday, April 2, 2025

മത്സ്യത്തൊഴിലാളികളെ രക്ഷിച്ച നൗഷാദിനെ മുസ്ലിം ലീഗ് ആദരിച്ചു

പുന്നയൂർക്കുളം: നടുകടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ നേതൃത്വം നൽകിയ നൗഷാദിനെ മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. അണ്ടത്തോട് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ നൗഷാദിനെ പൊന്നാട അണിയിച്ചു.
മൊമെന്റോയും നൽകി. മുസ്‌ലിംലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി, വൈസ് പ്രസിഡന്റ്‌ സാലിഹ്, നേതാക്കളായ വി.മായിൻകുട്ടി, ഹുസൈൻ വലിയകത്ത്, സി.എം. ഗഫൂർ, സുലൈമാൻ തെങ്ങിൽ, യൂത്ത് ലീഗ് ഭാരവാഹികളായ ഫാറൂഖ് ചോലയിൽ, റാഫി തങ്ങൾപടി, താഹിർ അലുങ്ങൽ, കെ.എം. ബാദുഷ, മുസ്തഫ, റംഷാദ് ഉൾപ്പെടെയുള്ള പ്രവർത്തകർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments