ഗുരുവായൂർ: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഗുരുവായൂരിലും മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും ദർശനം നടത്തി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. വ്യാഴാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപ് നൽകി. പിന്നീട് തൃശൂർ പുറനാട്ടുകര രാമകൃഷ്ണ മഠത്തിലെത്തിയ മന്ത്രി, മഠാധിപതി സ്വാമി സദ്ഭവാനന്ദിനെ ആദരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പിൽ കുത്തേറ്റു മരിച്ച ബിജെപി പ്രവർത്തകൻ കൊപ്പര ബിജുവിന്റെ വീടും അദ്ദേഹം സന്ദർശിച്ചു.