കുന്നംകുളം: കേരള പിറവി ദിനാചരണത്തോടനുബദ്ധിച്ച് പ്രകൃതി സംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു. കുന്നംകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ പ്രസിഡന്റ് മിഷാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എക്സ്ട്രീം ബിൾഡേഴ്സ് ബെൻസൺ വിൻസൻറ് മുഖ്യാതിഥിയായി.
“എന്റെ കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി മലയാളി മങ്ക ഫോട്ടോ കോണ്ടെസ്റ്റ്, ചിത്രരചന, ലളിതഗാനം എന്നീ ഇനങ്ങളിലായ് ഓൺലൈൻ വഴിയാണ് മത്സരങ്ങൾ നടത്തിയത്. മത്സര വിജയികൾക്ക് മൊമന്റൊ, സർട്ടിഫിക്കറ്റ്, വൃക്ഷത്തൈ എന്നിവ വിതരണം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമാസ്, കവയത്രി സിന്ധു മനോജ്, മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയർമാൻ ജയപ്രകാശ്, പ്രകൃതി സംരക്ഷണ സംഘം എക്സിക്യൂട്ടിവ് അംഗങ്ങളായ റഫീഖ് കടവല്ലൂർ,
ശങ്കരനാരായണൻ, ജലില്‍ നമ്പഴിക്കാട്, അമൽ സി.ജെ തുടങ്ങിയവർ സംസാരിച്ചു.
പ്രകൃതി സംരക്ഷണ സംഘം
കോഡിനേറ്റർ ജയപ്രകാശ് കേച്ചേരി സ്വാഗതവും യൂത്ത് വിങ്ങ് സെക്രട്ടറി വിഷ്ണു എം.എൻ നന്ദിയും പറഞ്ഞു.