Monday, March 16, 2026

കടപ്പുറം മുനക്കകടവ് ഇഖ്ബാൽ നഗറിൽ കടന്നൽകുത്തേറ്റ് അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: കടപ്പുറം മുനക്കകടവ് ഇഖ്ബാൽ നഗറിൽ അഞ്ചു പേർക്ക് കടന്നൽകുത്തേറ്റ് പരിക്ക്. ചിന്നക്കൽ ഷാഹു, പുതിയ വീട്ടിൽ നഫീസ, സീനത്ത്, ജുനൈദ്, ചോപ്പൻ വീട്ടിൽ ഹിബ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ രൂപപ്പെട്ട കടന്നൽ കൂടിളകിയായിരുന്നു ആക്രമണം. കുത്തേറ്റവർ കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments