Friday, November 22, 2024

മന്ദലാംകുന്ന് സെന്ററിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു കയറി മൽസ്യ തൊഴിലാളി മരിച്ചു

പുന്നയൂർക്കുളം: ചാവക്കാട് പൊന്നാനി ദേശീയപാത മന്ദലാംകുന്ന് സെന്ററിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. മന്ദലാംകുന്ന് സ്വദേശി വെളിയിൽ മൊയ്തു മകൻ ഖാലിദ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12മണിയോടെയാണ് അപകടം. റോഡരികിൽ, മത്സ്യക്കച്ചവടം നടത്തുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ഖാലിദിനെ നാട്ടുകാരും അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: ഫാരിദ. മക്കൾ: അദ്നാൻ, ഫദ്നാൻ, അന്നാൻ.
വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കബറടക്കം നാളെ മന്ദലാംകുന്ന് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments