Friday, September 20, 2024

സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കണം: കേരള പത്രപ്രവർത്തക അസോസിയേഷൻ

തൃശൂർ: സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കണമെന്ന്  കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗോപി ചക്കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി കെ ഫിലിപ്പോസ് ആമുഖ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മനോജ് കടമ്പാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം അക്ബർ നന്ദി പറഞ്ഞു.

ജില്ലാ ഓർഗനൈസിങ് സെക്രട്ടറി രഞ്ജിത്ത് ഗുരുവായൂർ, വൈസ് പ്രസിഡണ്ട് ഷാലി മുരിങ്ങൂർ, ജോയിന്റ് സെക്രട്ടറിമാരായ മുത്തലിബ് തളിക്കുളം, ഷോബി ഇരിങ്ങാലക്കുട, ഷജിൽ അറയ്ക്കൽ, രമേശ് ചേമ്പിൽ, റഫീക്ക് കുന്നംകുളം, നിതീഷ് വേലൂർ, തോമസ് കോമ്പാറ, ഫൈസൽ ചാലക്കുടി, സാബു കൃഷ്ണ തൃശൂർ എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments