Monday, March 31, 2025

നടൻ വിജയ് സേതുപതിക്കു നേരെ വിമാനത്താവളത്തിൽ ആക്രമണം

ബംഗളുരു: തമിഴ് നടൻ വിജയ് സേതുപതിക്കു നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണം. ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സഹയാത്രികൻ വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവിൽ എത്തിയത്. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

വീഡിയോ കാണാം

https://twitter.com/Vijayar50360173/status/1455858068172914697?t=WnBh3mzLZjKrfRcdasW7zg&s=19

ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും പേർന്ന് കീഴടക്കി. ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments