Saturday, November 23, 2024

ഒരുമനയൂർ പ്രകൃതി വിരുദ്ധ പീഡനം: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ

ചാവക്കാട്: ഒരുമനയൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ സംഘം ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ നാലകത്ത് വീട്ടിൽ ഖാദർ മൊയ്‌ദീൻ കുട്ടിയെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായ ഖാദർ സംഭവത്തെ തുടർന്ന് ഒളിവിൽ പോവുകയും വിദേശത്തേക്ക് കടക്കാനുള്ള ശ്രമം പോലീസ് നിഷ്‌ക്രിയമാക്കുകയും ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വയോധികർ അടക്കം അഞ്ചു പേരെ ചാവക്കാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ.എസ് സെൽവരാജിന്റെ നേതൃത്വത്തിൽ എസ്.ഐ സുനു, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, സി.പി.ഒമാരായ എസ് ശരത്ത്, കെ ആശിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments