Saturday, November 23, 2024

തീരമേഖലയിൽ എസ്.ഡി.പി.ഐ ആയുധപരിശീലനം നടത്തുന്നുവെന്ന് കോൺഗ്രസ്

ചാവക്കാട്: തീരദേശ മേഖലയിൽ എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ തീവ്രവാദ പരിശീലനങ്ങളും ആയുധപരിശീലനങ്ങളും നടക്കുന്നുവെന്ന ആരോപണവുമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്ത്. ചാവക്കാട് മണത്തല ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ബിജുവിന്റെ കൊപാതകത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എസ്.ഡി.പി.ഐക്കെതിരെ ആരോപണമുയർത്തിയിട്ടുള്ളത്.

ബിജുവിന്റെ കൊലപാതകത്തിലുൾപ്പെട്ട പ്രതികൾ സമൂഹത്തിലെ സ്ഥിരം ക്രിമിനലുകളാണ്. എസ്.ഡി.പി.ഐ പ്രവർത്തകരായ ഈ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം. എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസുകളിൽ പോലീസ് വളരെ ലാഘവത്തോടെയാണ് പെരുമാറുന്നതെന്നും പുന്ന നൗഷാദ് കൊലപാതക കേസിൽപോലും മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വാർത്താ കുറിപ്പിൽ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments