ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ. അയിനപ്പുള്ളി സ്വദേശികളായ അനീഷ്, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് കൊപ്ര ചന്ദ്രൻ മകൻ ബിജുവിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊന്നത്.

