പാടൂർ (തൃശൂർ): മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാടൂർ വടക്കേ മദ്റസക്ക് സമീപം മമ്മസ്രായില്ലത്ത് ഷെഫീഖ് – ഷബ്ന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള മകൾ ഐഷാ സനയാണ് മരിച്ചത്. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു