Friday, September 20, 2024

മീറ്ററിന് തകരാറാരോപിച്ച് അടച്ച കാലത്തേക്ക് വീണ്ടും വൈദ്യുതി ബിൽ നൽകി; കെ.എസ്.ഇ.ബിക്കെതിരെ വിധി

തൃശൂർ: മീറ്ററിന് തകരാറാരോപിച്ച് വൈദ്യുതി ബിൽ കണക്ഷൻ വിച്ഛേദിക്കരുതെന്നും ബിൽ റദ്ദ് ചെയ്യണമെന്നും ചിലവ് നൽകണമെന്നും വിധി. മീറ്ററിന് തകരാറാരോപിച്ച് അടച്ച കാലത്തേക്ക് വീണ്ടും നൽകിയ വൈദ്യുതി ബില്ലിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിലാണ് പരാതിക്കാരന് അനുകൂല വിധിയുണ്ടായത്. ചാലക്കുടി മേലൂർ വെട്ടുകടവിലുള്ള പുത്തൻവീട്ടിൽ സേവ്യർ തോമസ്‌ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ മേലൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയും വിധിയായത്.
       സേവ്യർ തോമസിന് 26,416 രൂപ അടക്കുവാൻ ആവശ്യപ്പെട്ടാണ് ബിൽ നൽകിയത്. മീറ്ററിന് തകരാർ ആരോപിച്ചാണ് സംഖ്യ അടച്ച കാലഘട്ടത്തിലേക്ക് വീണ്ടും ബിൽ നൽകുകയായിരുന്നു. മീറ്ററിൽ യഥാർത്ഥ ഉപഭോഗം രേഖപ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി ചാർജ് ഹർജിക്കാരനിൽ നിന്ന് ലഭിക്കേണ്ടതുണ്ടെന്നുമായിരുന്നു വൈദ്യുതി ബോർഡിൻ്റെ വാദം. എന്നാൽ, മീറ്ററിന് തകരാറുള്ള കാലഘട്ടത്തിലേക്ക് വീണ്ടും ബിൽ നൽകിയ നടപടി ശരിയായതല്ലെന്ന് കോടതി വിലയിരുത്തി. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ഡോ: കെ രാധാകൃഷ്ണൻ നായർ ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ബിൽ റദ്ദ് ചെയ്യാനും കണക്ഷൻ വിച്ഛേദിക്കരുതെന്നും ചിലവിലേക്ക് 2000 രൂപ നൽകുവാനും ഉത്തരവായി. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments