Friday, September 20, 2024

ശസ്ത്രക്രിയയുടെ ക്ലെയിം നിഷേധിച്ചു; സ്റ്റാർ ഹെൽത്ത് 1,19,511 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ: കാൽമുട്ട് ശസ്ത്രക്രിയയുടെ ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനി ക്കെതിരെ ഫയൽ ചെയ്ത ഹർജിയിൽ 1,19,511 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി .തൃശൂർ പൂമലയിലെ കാമിച്ചേരിൽ വീട്ടിൽ ജോമോൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ എം.ജി റോഡിലുള്ള സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ വിധിയായതു് ജോമോൻ്റ മകനായ രോഹൻ വീണ് കാൽമുട്ടിന് പരുക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .

നിലവിലുള്ള എല്ല് രോഗത്തിനാണ് ചികിത്സ തേടിയതെന്ന് പറഞ്ഞ കമ്പനി ക്ലെയിം നിഷേധിക്കുകയായിരുന്നു . എന്നാൽ രോഹനെ ചികിത്സിച്ച ഡോക്ടർ നിലവിലുള്ള അസുഖത്തിനല്ല ചികിത്സ തേടിയത് എന്ന മെഡിക്കൽ റിപ്പോർട്ട് നൽകിയിരുന്നു. നിലവിലുള്ള അസുഖത്തിനാണ് ചികിത്സ തേടിയതു് എന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് കോടതി തള്ളി .

ക്ളെയിം നിഷേധിച്ചതു് ന്യായീകരിക്കാവുന്നതല്ല എന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ക്ളെയിം പ്രകാരമുള്ള 1,19,511 രൂപയും ആയതിന് ക്ലെയിം നിഷേധിച്ച തിയ്യതി മുതൽ 6 % പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ ഏ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments